News

banner-shape

സാന്ത്വന ആരോഗ്യ സമൃദ്ധി പദ്ധതി – പരുത്തിയൂർ


സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ജൂബിലി മെമ്മോറിയൽ ആശുപത്രിയുടെ കീഴിലുള്ള സാന്ത്വനം ആരോഗ്യ സമൃദ്ധി പദ്ധതിയുടെ ഭാഗമായി 2026 മാർച്ച് 28-ന് പരുത്തിയൂർ ദൈവാലയത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സമൂഹത്തിനടുത്തേക്ക് ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ എത്തിക്കാനുള്ള ആശുപത്രിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പ്രവർത്തനം നടപ്പിലാക്കിയത്. 60 പേർ പങ്കെടുത്ത ക്യാമ്പിൽ ആരോഗ്യപരിശോധനകളും സൗജന്യ മരുന്നുകളും അടിസ്ഥാന ചികിത്സകളും നൽകി.
ഡോ. ജോർജ്, ഡോ. പാർവതി എന്നിവർ നേതൃത്വം നൽകിയ മെഡിക്കൽ സംഘത്തിന്റെ സേവനത്തോടെ ക്യാമ്പ് വിജയകരമായി നടന്നു. പുരുഷന്മാരിൽ ഉറക്കക്കുറവും സ്ത്രീകളിൽ തെറ്റായ ഭക്ഷണശീലങ്ങൾ, അമിതവണ്ണം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ കണ്ടെത്തി ആവശ്യമായ നിർദേശങ്ങളും നൽകി. മെഡിക്കൽ സ്റ്റാഫ്, Little Flower College of Nursing വിദ്യാർത്ഥികൾ, സാന്ത്വനം വോളണ്ടിയർമാർ എന്നിവരുടെ സഹകരണത്തോടെ ക്യാമ്പ് വിജയകരമായി നിർവഹിച്ചു. തുടർന്ന് ഇടവക വികാരി ഫാ. ഡേവിഡ്സനും, ഫാ. ബാബു രാജും നന്ദി രേഖപ്പെടുത്തി. ഉച്ചയോടെ ക്യാമ്പ് സമാപിച്ചു.

Scroll to Top

Get an Appointment