News

banner-shape

കൗമാരത്തിന് കരുത്തേകി മാനസികാരോഗ്യ ബോധവത്കരണം

അഞ്ചുതെങ്ങ്: കൗമാരക്കാരുടെ മാനസികാരോഗ്യ സംരക്ഷണവും വൈകാരിക ക്ഷേമവും ലക്ഷ്യമാക്കി അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സെപ്റ്റംബർ 14-ന് നടന്ന പരിപാടിയിൽ ഏകദേശം 300 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

ജൂബിലി ഹോസ്പിറ്റൽ സൈക്കാട്രി ഡിപ്പാർട്മെന്റിന്റെ കീഴിൽ ഡോ. ശ്രേയസ് സൂസൻ വർഗീസിന്റെ നേതൃത്വത്തിലും ലിറ്റിൽ ഫ്ലവർ നഴ്സിംഗ് കോളേജിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെയുമാണ് പരിപാടി നടന്നത്. അഞ്ചുതെങ്ങ് ഇടവക വികാരി ഫാ. സന്തോഷ് പനിയടിമ സ്വാഗതം ആശംസിച്ചു.

Social Stigma, Relationships, Depression, Suicide Prevention, Self-esteem, Study Tips, Stress Management തുടങ്ങിയ വിഷയങ്ങളിൽ ഡോ. ശ്രേയസ് വിദ്യാർത്ഥികൾക്ക് ലളിതവും പ്രായോഗികവുമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. സ്വന്തം വികാരങ്ങളെ തിരിച്ചറിയാനും സമ്മർദ്ദങ്ങളെ ആരോഗ്യകരമായി നേരിടാനും ആവശ്യമായ നിർദ്ദേശങ്ങളും പങ്കുവച്ചു.

തുടർന്ന് ഡോ. ശ്രേയസ്,മെഡിക്കൽ സോഷ്യൽ വർക്കർ സിസ്റ്റർ അഞ്ചു, നഴ്സിംഗ് കോളേജ് അധ്യാപിക ശ്രീമതി ചിപ്പി, നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനികൾ എന്നിവർ ചേർന്ന് 25 ഓളം കുട്ടികൾക്ക് വ്യക്തിഗത കൗൺസിലിംഗ് നൽകി. ആവശ്യമായ വിദ്യാർത്ഥികൾക്ക് തുടർ പിന്തുണയും കൗൺസിലിംഗ് സൗകര്യവും ക്രമീകരിച്ചു.

മാനസികാരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ കുറയ്ക്കുകയും കുട്ടികളിൽ ആത്മവിശ്വാസവും ആരോഗ്യകരമായ coping skills-ഉം വളർത്തുകയും ചെയ്ത പരിപാടി ഉച്ചയ്ക്ക് 2.30-ന് സമാപിച്ചു.

Scroll to Top