കൈത്തറി & വസ്ത്ര ഡയറക്ടറേറ്റിന്റെയും ജൂബിലി ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്
2025 നവംബർ അഞ്ചാം തീയതി കൈത്തറി നെയ്ത്തുകാരുടെയും അനുബന്ധ തൊഴിലാളികളുടെയും ആരോഗ്യ സുരക്ഷ ലക്ഷ്യമാക്കി ജില്ലാ വ്യവസായ കേന്ദ്രവും ഹാൻഡ്ലൂം ഡയറക്ടറേറ്റും ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് രാവിലെ 10 മണിക്ക് പ്രൊഫസർ എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ വച്ച് ബഹുമാനപ്പെട്ട വട്ടിയൂർക്കാവ് എം.എൽ.എ ശ്രീ. വി. കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യുകയും ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഫാദർ ലെനിൻ രാജ് ആശംസകൾ അർപ്പിക്കുകയും ചെയ്തു. ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർ സുധീന്ദ്ര ഘോഷ് (നെഞ്ചുരോഗവിദഗ്ദ്ധൻ), ഡോക്ടർ രവീണ ജി. കൃഷ്ണൻ (ഇ. എൻ. റ്റി.), ഡോക്ടർ ജോർജ് (ജനറൽ ഫിസിഷ്യൻ) തുടങ്ങിയ വിദഗ്ധരുടെ സേവനം ലഭ്യമായിരുന്നു. 96 രോഗികൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. ആരോഗ്യ പരിശോധനയോടൊപ്പം രക്ത പരിശോധനയും ഉണ്ടായിരുന്നു. ഒരുമണിക്ക് മെഡിക്കൽ ക്യാമ്പ് വിജയകരമായി അവസാനിച്ചു.

