സൗജന്യ മെഡിക്കൽ ക്യാമ്പ് – പള്ളിത്തുറ ഇടവക
26/10/2025 തീയതി മേരി മഗ്ദലിൻ ഇടവകയിലെ ലയോള ഹാളിൽ വെച്ച് ലേയ്റ്റി മിനിസ്ട്രിയും, ടിഎസ്എസ്എസും, ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും, ബ്ലഡ് ഡൊണേഷൻ ക്യാമ്പും സംഘടിപ്പിക്കുകയുണ്ടായി. രാവിലെ 10 മണിക്ക് പള്ളിത്തുറ ഇടവക വികാരി ഫാദർ ബിനു ജോസഫ് ഔപചാരികമായി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും, ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ അസിസ്റ്റൻറ് മാനേജിംഗ് ഡയറക്ടർ ഫാദർ ബാബുരാജ് എല്ലാവരെയും സ്വാഗതം ചെയ്യുകയും ചെയ്തു. ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു (ഓർത്തോപീഡിഷ്യൻസ് – ഡോക്ടർ ആഷിക് ഈപ്പനും, ഡോക്ടർ പോൾ മൈജോ, ജനറൽ മെഡിസിൻ വിഭാഗം- ഡോക്ടർ അനൂപ് വിൽസൺ, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സരിറ്റയുടെ നേതൃത്വത്തിലുള്ള നഴ്സിംഗ് ടീം, ബ്ലഡ് ബാങ്ക് ഇൻചാർജ് സിസ്റ്റർ ജോമിനയുടെ നേതൃത്വത്തിലുള്ള ലാബ് ടീം, ഫാർമസി ഇൻ ചാർജ് അഞ്ജനയുടെ നേതൃത്വത്തിലുള്ള ഫാർമസി ടീമും സജീവമായി ക്യാമ്പിൽ പ്രവർത്തിച്ചു. രക്ത പരിശോധനയും, ഡോക്റ്റേർസിന്റെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ നൽകുകയും ചെയ്തു. ഇടവകയിൽ നിന്നും 22 പേർ രക്തദാനം ചെയ്ത് ഈ ക്യാമ്പിനെ വിജയിപ്പിച്ചു.

