ജൂബിലി ആശുപത്രിയിൽ 2025 സെപ്റ്റംബർ 29 ആം തീയതി ഹോസ്പിറ്റൽ അധികാരികളുടെയും ലിറ്റിൽ ഫ്ലവർ കോളേജ് ഓഫ് നേഴ്സിങ് ന്റെയും നേതൃത്വത്തിൽ ലോകഹൃദയ ദിനം ആചരിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ഹോസ്പിറ്റ്ൽ മേധാവികൾ ഡോക്ടർമാർ നഴ്സുമാർ നഴ്സിംഗ് വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിൽ ഒരു അവബോധന റാലി സംഘടിപ്പിക്കുകയും തുടർന്ന് ഫാദർ ലൈനിൽ രാജ് (ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ )ഈ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. കാർഡിയോളജി വിഭാഗം മേധാവി ഡോക്ടർ ബി വി രണകുമാർ ഹൃദയാരോഗ്യത്തെക്കുറിച്ചും ഹൃദയസംരക്ഷണത്തെക്കുറിച്ചും ഒരു ബോധവൽക്കരണം നൽകിയതോടൊപ്പം പുകവലി, മയക്കുമരുന്ന്, ഫാസ്റ്റ് ഫുഡ് എന്നിവയെ കുറിച്ചും ഒരു ഹെൽത്ത് ടീച്ചിംഗ് നടത്തുകയുണ്ടായി. കൂടാതെ ആൻജിയോഗ്രാം ആൻജിയോപ്ലാസ്റ്റി എന്നിവയെ കുറിച്ച് ചെറുവിവരണം നൽകുകയുണ്ടായി. തുടർന്ന് ജൂബിലിയുടെ ലിറ്റിൽ ഫ്ലവർ കോളേജിലെ വിദ്യാർത്ഥികൾ നാടക രൂപത്തിലൂടെ ഹൃദയ ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള ബോധവൽക്കരണം നടത്തുകയും ചെയ്തു. ഈ ലോകഹൃദയ ദിനം ഭംഗിയായി അവതരിപ്പിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ബോധവൽക്കരണ പരിപാടി അവസാനിപ്പിച്ചു.


