10 /8 /2025 ഞായറാഴ്ച രാവിലെ 11 മണിക്ക് പരിത്തിയൂർ സെന്റ് മേരി മഗ്ദലിൻ ചർച്ച് ഇടവക വികാരി റവ ഫാദർ ഡേവിഡ് സണ്ണിന്റെ സാന്നിധ്യത്തിൽ സാന്ത്വനം പദ്ധതിയുടെ ഭാഗമായി 140 വോളണ്ടിയേഴ്‌സിന് വീടുകളിൽ കഴിയുന്ന രോഗികൾക്ക് സേവനം നൽകുന്നതിന്റെ ഭാഗമായുള്ള പരിശീലന പരിപാടിയിൽ, ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ റവ ഫാദർ ലെനിൻ രാജിന്റെ നേതൃത്വത്തിൽ ജീവിതശൈലി രോഗങ്ങളെയും, ജീവിതശൈലി ആഹാരത്തെപ്പറ്റിയും, ഹൈപ്പർ ഗ്ലൈസീമിയ, ഹൈപ്പോഗ്ലൈസീമിയ, സിപിആർ ട്രെയിനിങ്, ഇൻസുലിൻ പെൻഡെമോൺസ്ട്രേഷൻ എന്നിവയെ കുറിച്ചും പരിശീലനം നൽകുന്നതിനായി ഹോസ്പിറ്റലിൽ നിന്നും 5 അംഗങ്ങൾ പങ്കെടുക്കുകയും ആദ്യമായി ഫാദർ ലെനിൻ രാജ് സാന്ത്വനം പദ്ധതിക്ക് എല്ലാവിധ ആശംസകളും നേരുകയും, ജൂബിലി ഹോസ്പിറ്റലിന്റെ എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. ഈ പരിശീലന പരിപാടിയിൽ മിസ്സിസ് രമ്യ (ഡയറ്റീഷ്യൻ ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ) ജീവിതശൈലി രോഗങ്ങളെ കുറിച്ചും ജീവിതശൈലി ആഹാരത്തെക്കുറിച്ച് ഒരു ചെറു വിവരണം നൽകുകയും അതോടൊപ്പം പ്രമേഹരോഗികൾക്ക് ഭക്ഷണ ക്രമീകരണ ലിസ്റ്റ് നൽകുകയും ചെയ്തു. ഡോക്ടർ ജോൺസി ജോസഫ് (ജൂനിയർ ഡോക്ടർ ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ) പ്രമേഹ രോഗികളിൽ സാധാരണയായി ഉണ്ടാകാവുന്ന ഹൈപ്പോഗ്ലൈസീമിയ ഹൈപ്പർ ഗ്ലൈസീമിയ എന്നീ അവസ്ഥകളിൽ രോഗികൾക്ക് ഉണ്ടാകാവുന്ന രോഗലക്ഷണങ്ങളെ കുറിച്ചും അതിന്റെ പരിചരണത്തെക്കുറിച്ചും ഷുഗർ ലെവൽ പരിശോധനയെ കുറിച്ചും ബോധവൽക്കരണം നടത്തുകയും ചെയ്തു. ഇതേ തുടർന്ന് സിസ്റ്റർ സരിറ്റാ ഫിലിപ്പ് (നഴ്സിംഗ് സൂപ്രണ്ട് ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ) പെട്ടെന്ന് ഒരാൾക്ക് ബോധക്ഷയം ഉണ്ടായാൽ നൽകാവുന്ന ഫസ്റ്റ് എയ്ഡ് ആയ സിപിആറിനെ കുറിച്ച് വീഡിയോ പ്രദർശിപ്പിക്കുകയും വിവരണം നൽകുകയും ചെയ്യുകയുണ്ടായി. മിസ്സിസ് ലക്ഷ്മി (നഴ്സിംഗ് സൂപ്പർവൈസർ) ഗ്ലൂക്കോമീറ്റർ ഷുഗർ ലെവൽ ചെക്കിങ്ങിനെ കുറിച്ചും, പെൻ ഇൻസുലിൻ റീഫിൽ ചെയ്യുന്നതിനെക്കുറിച്ച് ഇൻസുലിൻ അഡ്മിനിസ്ട്രേഷനെക്കുറിച്ചും ഡെമോൺട്രേഷൻ നടത്തുകയുണ്ടായി. തുടർന്ന് ഫാദർ ലെനിൻ രാജ് സാന്ത്വനം പദ്ധതി എങ്ങനെ ജനങ്ങളിൽ വളരെ പ്രയോജനകരമായി എത്തിക്കാം എന്നതിനെക്കുറിച്ചും, ജൂബിലിക്ക് സഹായിക്കുവാൻ പറ്റുന്ന വിവിധ സാധ്യതകളെപ്പറ്റിയും വ്യക്തമാക്കുകയും ചെയ്തു. ഈ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ ജൂബിലി ടീമിന് ഇടവക വികാരി റവ ഫാദർ ഡേവിഡ്സൺ എല്ലാ അംഗങ്ങളുടെയും പേരിൽ നന്ദി അർപ്പിച്ചുകൊണ്ട് കൃത്യം രണ്ടു മണിക്ക് പരിശീലന പരിപാടി പര്യവസാനിച്ചു.
