News

banner-shape

BLOOD DONATION CAMP – KCYM, ST. JOSEPH’S CHURCH – KOCHUVELI


രക്തദാന ക്യാമ്പ് – KCYM,  കൊച്ചുവേളി ഇടവക

ജൂബിലി മെമ്മോറിയൽ ആശുപത്രി , തിരുവനന്തപുരം – കൊച്ചുവേളി ഇടവകയിൽ KCYM ന്റെ ആഭിമുഖ്യത്തിൽ 22-02-2026 ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സമൂഹത്തിന് ജീവകാരുണ്യ സന്ദേശം നൽകുന്ന ഈ ക്യാമ്പ് വലിയ പ്രതികരണമാണ് നേടിയത്.

ആശുപത്രി മാനേജിങ് ഡയറക്ടർ റെവ . ഡോ . ലെനിൻ രാജിന്റെ സാന്നിധ്യത്തിൽ ഇടവക വികാരി റവ. ഫാ .ഹാംലെറ്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ക്യാമ്പിൽ ഏകദേശം ഇരുപതോളം പേർ സ്വമേധയാ രക്തദാനം നടത്തി. ജൂബിലി ആശുപത്രി അസിസ്റ്റന്റ് മാനേജിങ് ഡയറക്ടർ റെവ . ഫാ . ബാബുരാജ് , പാത്തോളജിസ്റ്റ് ഡോ ആശ എസ് പി , ലാബ് ഇൻചാർജ് സിസ്റ്റർ ജോമിന ജോസ്, ഇടവകയിലെ സിസ്റ്റേഴ്സ് എന്നിവരുടെ സാന്നിധ്യവും ക്യാമ്പിനെ വിജയകരമാക്കി.

സാമൂഹിക ഉത്തരവാദിത്വബോധവും സഹാനുഭൂതിയും വളർത്തുന്നതിൽ ഇത്തരം പ്രവർത്തനങ്ങൾ നിർണായകമാണെന്ന് സംഘാടകർ അറിയിച്ചു.

Scroll to Top

Get an Appointment