ക്യാൻസർ ബോധവൽക്കരണ ക്ലാസും, സൗജന്യ വൈദ്യ പരിശോധനയും – ക്രിസ്തുരാജപുരം ഇടവക – മൂന്നാംമൂട്
2025 ഫെബ്രുവരി ഒന്നാം തീയതി തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലും, ക്രിസ്തുരാജപുരം സാമൂഹ്യ ശുശ്രൂഷ സമിതിയുടെയും ആഭിമുഖ്യത്തിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സും, സൗജന്യ വൈദ്യ പരിശോധനയും മൂന്നാംമൂട് ക്രിസ്തുരാജപുരം ഇടവകയിൽ രാവിലെ 8.30ന് ഇടവക വികാരി ഫാ. അഗസ്റ്റിൻ ജോണിന്റെ പ്രാർത്ഥനയോടുകൂടി ക്യാമ്പ് തുടങ്ങുകയും, ഡോ. അപർണ്ണ (Oncologist) ക്യാൻസർ രോഗ നിർണ്ണയത്തെക്കുറിച്ചും, ചികിത്സാരീതികളെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് എടുക്കുകയും തുടർന്ന് ഡോ.എബിന്റെയും, ഡോ.അപർണയുടെയും നേതൃത്വത്തിൽ വൈദ്യ പരിശോധന നടത്തുകയുണ്ടായി. ഈ ക്യാമ്പിൽ 50 ഓളം പേർ പങ്കെടുക്കുകയും ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ എം. ഡി. ഫാ. ലെനിൻ രാജിന്റെയും, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ. സരിറ്റ ഫിലിപ്പിന്റെയും മേൽനോട്ടത്തിൽ നാല് സ്റ്റാഫ് അംഗങ്ങൾ പങ്കെടുക്കുകയും, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം രക്തത്തിലെ പഞ്ചസാരയുടെ അളവും, രക്തസമ്മർദ്ദ പരിശോധനയും, മരുന്ന് വിതരണം ചെയ്യുകയും ചെയ്തു. ഉച്ചയോടു കൂടി ക്യാമ്പ് അവസാനിച്ചു.

