News

banner-shape

സൗജന്യ മെഡിക്കൽ ക്യാമ്പ് – തുമ്പ


സൗജന്യ മെഡിക്കൽ ക്യാമ്പ് (തുമ്പ ഇടവക)

21/09/25-ആം തീയതി വിശുദ്ധ സ്നാപകയോഹന്നാന്റെ ദേവാലയം തുമ്പ ഇടവക സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുകയുണ്ടായി. രാവിലെ 10 മണിക്ക് ഫാത്തിമ മാതാ പാലിയേറ്റീവ് കെയർ യൂണിറ്റ് ഹോസ്പിറ്റൽ തുമ്പ, ഇടവക വികാരി ഫാദർ ജോസ് മോൻ ഔപചാരികമായി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും. ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഫാദർ ലെനിൻരാജ് ക്യാമ്പിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയും ചെയ്തു. ജൂബിലി ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടർ. പ്രിയ ജോയ് (പൾമനോളജിസ്റ്റ്), ഡോക്ടർ. റിനി മേരി തോമസ് (ജനറൽ ഫിസിഷ്യൻ), ഡോക്ടർ. ഷെറി എബ്രഹാം (ഓങ്കോളജിസ്റ്റ്), ഡോക്ടർ. ബെനറ്റ് സൈലം (പീഡിയാട്രീഷൻ), ഡോക്ടർ. ആൻ മേരി തോമസ് (ഗൈനക്കോളജിസ്റ്റ്) എന്നിവർ പങ്കെടുക്കുകയും. സൗജന്യ ക്യാമ്പിൽ ഡോക്ടർമാരുടെ സേവനത്തിന് പുറമേ രക്തപരിശോധനയും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു. ക്യാമ്പിൽ 150 രോഗികളോളം പങ്കെടുക്കുകയും, നഴ്സിങ് സൂപ്രണ്ട് സിസ്റ്റർ സരീറ്റ ഫിലിപ്പ് ഉൾപ്പെടെ 10 സ്റ്റാഫ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. രണ്ടു മണിയോടെ ക്യാമ്പ് പര്യവസാനിച്ചു.

Scroll to Top

Get an Appointment