News

banner-shape

ഡയാലിസിസ് രോഗികൾക്ക് ആശ്വാസപദ്ധതി

ഡയാലിസിസിനു വിധേയരാകേണ്ടി വരുന്ന വൃക്ക രോഗമുള്ളവർക്ക് കൈതാങ്ങായി യങ് മൈൻഡ്സ് ഇന്റർനാഷണൽ, ജൂബിലി മെമ്മോറിയൽ ആശുപത്രിയുമായി ചേർന്ന് നടപ്പാക്കുന്ന ആശ്വാസപദ്ധതിയുടെ ഉദ്ഘാടനം 2026 ആഗസ്റ്റ് 15-ാം തീയതി, തിരുവനന്തപുരം YMCA ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് കേരള ആരോഗ്യ – ദേവസ്വം വകുപ്പ് മന്ത്രി ശ്രീ . കെ. മുരളീധരൻ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി Young Minds International, ഒരു ഡയാലിസിസ് മെഷീൻ സൗജന്യമായി ജൂബിലി ആശുപത്രിക്ക് നൽകുകയും, മാനേജിങ് ഡയറക്ടർ റവ. ഡോ. ലെനിൻ രാജ് കൈപ്പറ്റുകയും ചെയ്തു. ഒപ്പം രോഗികൾക്ക് സൗജന്യ ഡയാലിസിസിനുള്ള കൂപ്പൺ വിതരണം ചെയുകയും ചെയ്തു. YMI പ്രസിഡന്റ് ഡോ. കെ. സി.സാമുവൽ, മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ശ്രീ. റ്റി . കെ. നായർ , ജൂബിലി മെമ്മോറിയൽ ആശുപത്രി മാനേജിങ് ഡയറക്ടർ റവ.ഡോ. ലെനിൻ രാജ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Click here to view Archdiocese News

Scroll to Top