അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ഫെറോനാ ദൈവാലയത്തിൽ ‘സാന്ത്വന ആരോഗ്യ സമൃദ്ധി’ പദ്ധതിക്ക് ഔപചാരിക തുടക്കം കുറിച്ചു.
തിരുവനന്തപുരം രൂപതയിലെ അഞ്ചുതെങ്ങ് ഇടവകയിൽ 40 മണിക്കൂർ ആരാധനയുടെ സമാപന ദിനമായ 2026 മാർച്ച് 22-ന് അർപ്പിച്ച ദിവ്യബലി വേളയിൽ, ഇടവകയിലെ രോഗികൾക്ക് ആശ്വാസവും പിന്തുണയും നൽകുന്നതിനായി ‘സാന്ത്വന ആരോഗ്യ സമൃദ്ധി’ പദ്ധതി ആരംഭിച്ചു.
രോഗികളുടെ വേദനയിൽ പങ്കുചേരുകയും, അവർക്കായി പ്രാർത്ഥനയും സേവനവും അർപ്പിക്കുവാൻ സന്നദ്ധരായ ഇടവകാംഗങ്ങളുടെ കൂട്ടായ്മയുടെ സാന്നിധ്യത്തിൽ, ജൂബിലി ഹോസ്പിറ്റൽ ഡയറക്ടർ ബഹുമാനപ്പെട്ട ലെനിൻ രാജ് അച്ചൻ പദ്ധതി ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു.

