News

banner-shape

MEDICAL SOCIAL WORKER’S MEETING

2026 ജൂലൈ മാസം രണ്ടാം തീയതി ഹോസ്പിറ്റൽ മാനേജ്മെന്റും,മെഡിക്കൽ സോഷ്യൽ വർക്കേഴ്സും തിരുവനന്തപുരം സാമൂഹ്യ ശുശ്രൂഷ സമിതി അസിസ്റ്റന്റ് ഡയറക്ടറും, കോർഡിനേറ്ററും, ഫെറോന ആനിമേറ്റർമാരുമായി രാവിലെ 11 മണിക്ക് യോഗം ചേർന്നു.

പ്രസ്തുത യോഗത്തിൽ പങ്കെടുത്തവർക്ക്‌ ഫാദർ ലെനിൻ രാജ് സ്വാഗതം ആശംസിച്ചു. ശേഷം എല്ലാവരും തങ്ങളെ തന്നെ സ്വയം പരിചയപ്പെടുത്തി. തുടർന്ന് ഫാദർ ലെനിൻ രാജ് മഴക്കാല രോഗങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ എങ്ങനെ എത്തിക്കാം എന്നതിനെക്കുറിച്ചും, അതിനായി എന്തൊക്കെ കാര്യങ്ങൾ നമുക്ക് ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചും സംസാരിച്ചു. ശേഷം സാമൂഹ്യ ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ഡോണി ഡി പോൾ തിരുവനന്തപുരം അതിരൂപതയിലെ ജനസാന്ദ്രത കൂടുതലുള്ള ഇടവകകളിൽ പദ്ധതി പ്രാവർത്തികമാക്കിയാൽ നന്നായിരിക്കും എന്നും കൂടാതെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പദ്ധതി ആവിഷ്കരിക്കാനും പ്രൊജക്റ്റ്‌ കോഡിനേറ്ററിനും ആനിമേറ്റർമാർക്കും നിർദ്ദേശം നൽകി.

അതിനു ശേഷം ഫാദർ ലെനിൻ രാജ് ആശുപത്രി സേവനങ്ങൾ പൂർണമായും പ്രയോജനപ്പെടുത്താവുന്നതാണെന്നും എല്ലാ സഹായ സഹകരണ ങ്ങളും ഇതിനായി ലഭ്യമാക്കുമെന്നും ഉറപ്പുനൽകി.തുടർന്ന് ചർച്ചയിൽ ആനിമേറ്റർമാർ തങ്ങളുടെ സംശയങ്ങളും ആശങ്കകളും, നിർദ്ദേശങ്ങളും പങ്കുവച്ചു.ശേഷം ഈ മാസത്തെ പരിപാടികളുടെ ഒരു അവലോകനം നടത്തുകയും അതേതുടർന്നു ഫാദർ ലെനിൻ രാജ് ഈ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഹോസ്പിറ്റൽ മാനേജ്മെന്റിനെയും മെഡിക്കൽ സോഷ്യൽ വർക്കേഴ്സിനെയും ചുമതലപ്പെടുത്തിക്കൊണ്ട് 11.35 ന് യോഗം അവസാനിച്ചു.

Scroll to Top