ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ സാന്ത്വനം ആരോഗ്യ സമൃദ്ധി പദ്ധതിയുടെ ഭാഗമായി, സൈക്കാട്രി വിഭാഗത്തിന്റെ സഹകരണത്തോടെ 2026 ജൂൺ 25-ന് മൺവിള ലിറ്റിൽ ഫ്ലവർ നഴ്സിംഗ് കോളേജിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
സൈക്കാട്രിസ്റ്റ് ഡോ. ശ്രേയസ് സൂസൻ വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്യുകയും ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിക്കുകയും ചെയ്തു.
പരിപാടിയുടെ ഭാഗമായി മെഡിക്കൽ സോഷ്യൽ വർക്കർമാരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി മാനസികാരോഗ്യ സ്ക്രീനിംഗ് നടത്തുകയും ആവശ്യമായവർക്ക് കൗൺസിലിംഗ് സേവനം നൽകുകയും ചെയ്തു.
ലഹരി വിരുദ്ധ സന്ദേശവും മാനസികാരോഗ്യ ബോധവൽക്കരണവും വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി വിജയകരമായി സമാപിച്ചു.


