News

banner-shape

സാന്ത്വനം ആരോഗ്യ സമൃദ്ധി മെഡിക്കൽ ക്യാമ്പ് – അഞ്ചുതെങ്ങ്


സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ സാന്ത്വനം ആരോഗ്യ സമൃദ്ധി പദ്ധതിയുടെ ഭാഗമായി 2026 മെയ് 31-ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.00 വരെ അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ഫൊറോന ദേവാലയത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ. സന്തോഷ്കുമാറിന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബാബുരാജ് ക്യാമ്പിന്റെ ലക്ഷ്യങ്ങളും സേവനങ്ങളും വിശദീകരിച്ചു.
ജനറൽ മെഡിസിൻ, പൾമണോളജി, ഇ.എൻ.ടി., പീഡിയാട്രിക്സ്, സർജറി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ സേവനം നൽകി. കൂടാതെ ബ്ലഡ് ഷുഗർ, ബി.പി., കൊളസ്‌ട്രോൾ, തൈറോയ്ഡ് പരിശോധനകളും മരുന്ന് വിതരണവും നടത്തി. വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ക്യാമ്പ് ക്രമബദ്ധമായി നടന്നു.
200 പേർ ക്യാമ്പിൽ പങ്കെടുത്തു. കൂടുതൽ ചികിത്സ ആവശ്യമായ 5 രോഗികളെ ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു. ഉച്ചയ്ക്ക് 1.00-ന് സമാപന സമ്മേളനത്തോടെയും ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഫാ. ലെനിൻ രാജിന്റെ നന്ദിപ്രസംഗത്തോടെ ക്യാമ്പ് വിജയകരമായി സമാപിച്ചു.

Scroll to Top