News

banner-shape

ജൂബിലി മെമ്മോറിയൽ ആശുപത്രി, റൂബി ജൂബിലി ആഘോഷം

1987 ജൂലൈ 27-ന് ഒരു ഹെൽത്ത് ക്ലിനിക് ആയി പ്രവർത്തനം ആരംഭിച്ച ജൂബിലി മെമ്മോറിയൽ ആശുപത്രി ഇന്ന് 85-ലധികം ഡോക്ടർമാരുടെ സേവനവും അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകളും ലബോറട്ടറി സൗകര്യങ്ങളും ഉൾക്കൊള്ളുന്ന 250 കിടക്കകളുള്ള ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്നു. കുറഞ്ഞ ചികിത്സാചെലവിൽ, അനുകമ്പയോടും സ്നേഹത്തോടും കരുതലോടും കൂടിയ മികച്ച ചികിത്സാ സേവനങ്ങൾ ആണ് പൊതുജനങ്ങൾക്ക് നൽകുന്നത്.
ആശുപത്രിയുടെ സ്ഥാപിതമായതിന്റെ 40-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന റൂബി ജൂബിലി ആഘോഷങ്ങൾ, 2026 ജൂലായ് 28 – ാo തീയതി വൈകുന്നേരം 6 മണിക്ക്, തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹുമാനപ്പെട്ട കേരള ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരൻ ഉത്ഘാടനം നിർവ്വഹിച്ചു. ബഹുമാനപ്പെട്ട കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി. പി. ജോൺ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം കോർപറേഷൻ മേയർ ശ്രീ. വി. വി. രാജേഷ്, തിരുവനന്തപുരം സഹായ മെത്രാൻ ക്രിസ്തുദാസ് .ആർ, മോൺസി.യൂജിൻ. എച്ച്. പെരേര, പാളയം വാർഡ് കൗൺസിലർ ശ്രീമതി. ഷേർലി. എസ്, ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ബിന്ദുരാജഗോപാൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. അനു ആന്റണി വർഗ്ഗീസ്, മാനേജിങ് ഡയറക്ടർ റവ. ഡോ.ലെനിൻ രാജ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. റൂബി ജൂബിലി ലോഗോ പ്രകാശനം ആർച്ച് ബിഷപ്പ് എമിരറ്റസ് സൂസപാക്യം നിർവ്വഹിച്ചു. റൂബി ജൂബിലിയോടനുബന്ധിച്ച് സൗജന്യ ഡയാലിസിസ് പദ്ധതിയും, നിർധനരായ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് സ്കോളർഷിപ് പദ്ധതിയും ഉത്ഘാടനം ചെയ്തു. ജൂബിലി ഹോം കെയർ ആംബുലൻസ് സർവീസ് ഗതാഗതവകുപ്പ് മന്ത്രി ശ്രീ. സി. പി. ജോൺ ഫ്ലാഗ് ഓഫ് ചെയ്തു. പുതുതായി നിർമ്മിച്ച റൂബി ജൂബിലി കവാടം മേയർ ശ്രീ. വി. വി. രാജേഷ് പൊതുജനങ്ങൾക്കായി തുറന്നു നൽകി. യോഗത്തിൽ പങ്കെടുത്തവർക്ക് ശ്രീ.ജോയ്. എസ് കൃതജ്ഞത പ്രകാശിപ്പിച്ചു.

Scroll to Top