സാന്ത്വനം ആരോഗ്യസമൃദ്ധിയുടെ ഭാഗമായി ഇരയിമ്മൻതുറ ഇടവകയിൽ 2026 മെയ് മാസം പതിനാലാം തീയതി വൈകിട്ട് 4 മണിക്ക് ജൂബിലി ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ബാബുരാജിന്റെ അധ്യക്ഷതയിലും, ഇരയിമ്മൻതുറ ഇടവക വികാരി ഫാദർ മാർത്തോമയുടെ സാന്നിധ്യത്തിലും പ്രോജക്ട് വോളിന്റിയർമാരുടെ യോഗം കൂടുകയുണ്ടായി.
പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് ആരംഭിച്ച യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട വോളിന്റിയർമാർ ഇപ്പോൾ നടത്തിവരുന്നതും നടത്താനിരിക്കുന്നതുമായ പ്രവർത്തനങ്ങളെക്കുറിച്ചും തുടർപ്രവർത്തനങ്ങളെക്കുറിച്ചും പ്രതിപാദിച്ചു.
നടപ്പിലാക്കിയ പ്രവർത്തനങ്ങൾ
***********
+ അതിരൂപതയിലെ കുടുംബ ശുശ്രൂഷയുമായി കൈകോർത്തു കൊണ്ട് രോഗികൾക്ക് പഴവർഗങ്ങളും ടവ്വലും സമ്മാനിച്ചു.
+ വീടുകൾ തോറും കയറിയിറങ്ങി രോഗികളെ സന്ദർശിച്ചുകൊണ്ട് ബിപി ഷുഗർ എന്നിവ പരിശോധിക്കുന്നു.
+ ഇടവകയിലെ അംഗങ്ങളുടെ രോഗവിവരങ്ങൾ യൂണിറ്റ് അടിസ്ഥാനത്തിൽ കണക്കെടുപ്പ് നടത്തി രേഖപ്പെടുത്തി.
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ
***********
+ രോഗികളെ കുളിപ്പിക്കാനും,വീടുകൾ തോറും കയറി മറ്റു വഴികൾ ഒന്നും തന്നെ ഇല്ലാത്ത രോഗികളെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുക.
+ നമ്മുടെ ഇടവകയിലും അയൽ ഇടവകകളിലും ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്ന രോഗികളെ കണ്ടെത്തി അവർക്ക് വേണ്ടി പാലിയേറ്റീവ് കെയർ ശുശ്രൂഷ നൽകുക.
തുടർന്ന് ജൂബിലി ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ബാബുരാജ് വോന്റിയർമാർക്ക് മെഡിക്കൽ ഉപകരണങ്ങളുടെ പ്രാധാന്യത്തെയും അതിന്റെ ഗൗരവത്തെയും കുറിച്ചുള്ള കാര്യങ്ങൾ വിവരിച്ചു. തങ്ങൾ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വം എത്രമാത്രം പ്രാധാന്യമുള്ളതാണെന്നും ഗൗരവമുള്ളതാണെന്നും അംഗങ്ങളെ അച്ചൻ ഉദ്ബോധിപ്പിക്കുകയും ചെയ്തു.ശേഷം സാന്ത്വനം ആരോഗ്യ സമൃദ്ധി പ്രോഗ്രാമിന്റെ ഉദ്ദേശലക്ഷ്യങ്ങൾ അച്ചൻ വിവരിച്ചു നൽകുകയും, പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നതുപോലെ ഊർജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ശേഷം പരുത്തിയൂർ ഇടവകയുടെ പ്രവർത്തനങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
+ ഇരയിമ്മൻതുറ ഇടവക വികാരി ഫാദർ മാർത്തോമ ആരോഗ്യത്തെക്കുറിച്ച് എല്ലാവർക്കും ഒരു ബോധവൽക്കരണവും അറിവും നൽകുന്നത് നന്നായിരിക്കും എന്ന് അഭിപ്രായപ്പെട്ടു.
ശേഷം അംഗങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു.
+ രോഗികളോട് ഏത് രീതിയിൽ ഇടപെട്ടാൽ അവർ നമ്മോട് സഹകരിക്കുമെന്നും, ഏതുതരത്തിലെല്ലാം അവരോട് ഇടപഴകണം എന്നും മെഡിക്കൽ സോഷ്യൽ വർക്കർ ശ്രീമതി ബിജി വോളണ്ടിയർമാർക്ക് മനസ്സിലാക്കി കൊടുത്തുകൊണ്ട് 4.45 ന് യോഗം അവസാനിച്ചു.


